allergy
allergy

ആധുനിക കാലഘട്ടത്തിൽ നാം നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രതിസന്ധി ആണ്. കുഞ്ഞുങ്ങൾ മുതൽ എല്ലാ  പ്രായക്കാരും  ഏതെങ്കിലും രീതിയിലുള്ള അലർജികളാൽ ബുദ്ധിമുട്ടുന്നവരാണ് . നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ തകരാർ മൂലം പ്രതേക തരത്തിലുള്ള വസ്തുക്കളോട് ശരീരം കാണിക്കുന്ന അസ്വാഭാവികതയാണ് അലർജി . അലർജി ഉണ്ടാക്കുന വസ്തുകളെ “allergen” എന്നും അതിനെതിരെ ശരിരം ഉണ്ടാക്കുന്ന ആന്റിബോഡികളെ immunoglobulin ige എന്നും പറയുന്നു. allergen-antibody വീണ്ടും പ്രതി പ്രവർത്തനം വരുംപോൾ histamine തുടങ്ങിയ രാസപദാര്‍ത്ഥങ്ങൾ ശരീരത്തിൽ ഉണ്ടാവുകയും അത് രക്തത്തിലൂടെ ശരീരത്തിൽ വ്യാപിച്ച് മൂക്കൊലിപ്പ്‌, തുമ്മൽ , ശ്വാസം മുട്ടൽ ചൊറിച്ചിൽ തുടങ്ങിയവ ഉണ്ടാക്കുന്നു.

അലർജി ഉണ്ടാക്കുന്ന കാരണങ്ങൾ പലതാണ് , ആഹാര പദാർത്ഥങ്ങൾ, സൌന്ദര്യ വർദ്ധക വസ്തുകൾ, വിഷ പദാർത്ഥങ്ങൾ, ചെറിയ പ്രാണികൾ, രാസ വസ്‌തുക്കൾ, ചിലതരം സസ്യങ്ങൾ , മരുന്നുകൾ , വസ്ത്രങ്ങൾ ഇവയാണ് സാധാരണയായി കണ്ടു വരുന്നത്. പാരമ്പര്യമായും  അലർജി കണ്ടു വരുന്നുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങൾ ഈ കാലഘട്ടത്തിൽ അലർജിക്ക് മുഖ്യ കാരണം ആകുന്നു. മാനസികമായ കാരണങ്ങളാലും അലർജി കൂടി വരുന്നതായി കാണുന്നുണ്ട് . ആയുർവേദ ശാസ്ത്രത്തിൽ വിവരിക്കുന്ന വിഷത്തിന്റെ പല ലക്ഷണങ്ങളും അലര്‍ജിയിൽ കാണാറുണ്ട്.

അലർജി  ചികിത്സയിൽ ആധുനിക വൈദ്യ ശാസ്ത്രത്തിൽ  anti histanine മരുന്നുകളും steroids ആണ് ഉപയോഗിക്കുന്നത്. അലർജി കൂടിയാൽ ഉണ്ടാക്കുന്ന Anaphylatis shock തുടങ്ങിയ  അവസ്ഥയിൽ ഈ മരുന്നുകൾ ഫലപ്രധമാണ്. അലർജി കാരണങ്ങൾക്കും അതു മൂലം ശരിരത്തിൽ ഉണ്ടാകുന്ന  പ്രതിരോധ സംവിധാനത്തിന്റെ മാറ്റങ്ങൽക്കും ഒരു പ്രതിവിധി ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഇല്ലെന്നു  തന്നെ പറയേണ്ടി വരും. അലർജി മൂലം ഉണ്ടാകുന്ന രോഗ ലക്ഷണങ്ങൾ ത്വക്കിലും ശ്വാസകോശത്തിലും ആണ് കൂടുതൽ കാണുന്നത്. രോഗലക്ഷങ്ങൾക്ക് അനുസൃതമായ ചികിത്സയാണ് തുടക്കത്തിൽ ചെയേണ്ടത്. ആയുർവേദ  ശാസ്ത്രത്തിലും ആധുനിക ശാസ്ത്രത്തിലും അത് തന്നെ ആണ് ആദ്യം ചെയുന്നത്. എങ്കിലും രോഗ ശമനം എന്നതിൽ ‘ഉപരി ശോധന’ ചികിത്സയാണ് ആയുർവ്വേദം കൂടുതൽ പ്രാധാന്യം നൽകുന്നത്. ശോധന ചികിത്സ തന്നെ ആണ് ശരീരത്തിൽ antihistamine ഉണ്ടാകുവാൻ പ്രപ്തമായത് എന്ന് ഈ കാലഖട്ടത്തിൽ വൈദ്യ ശാസ്ത്രം തിരിച്ചറിഞ്ഞു വരുന്നു.

പഞ്ചകർമ്മ ചികിത്സകളായ വമനം , വസതി, വിരോചനം, നസ്യം, രക്തമോക്ഷം, തുടങ്ങിയവയും നെയ്‌ സേവ,വിയർപ്പിക്കൽ തുടങ്ങി പഞ്ചകർമ പൂർവ ചികിത്സകളും അടങ്ങിയതാണ് ശോധന ചികിത്സ. ഇവ വൈദ്യ ശാസ്ത്ര നിർദേശപ്രകാരം ചെയ്താൽ നാം ഇന്ന് നേരിടുന്ന അലർജി  പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ലഭിക്കും. കൂടാതെ അലർജിക്ക് എതിരെ ഫലപ്രദമായ മരുന്നുകളും ആയുർവേദത്തിൽ ലഭ്യമാണ് . ശാസ്തൃയമായി ചികിത്സ നേടുക എന്നതാണ് ഉത്തമം.